മലബാറിൽ കനത്ത മഴ; ദുരന്ത നിവാരണ സേന കോഴിക്കോട്ട്

മലബാറില്‍ മഴ ശക്തമാകുന്നു. കോഴിക്കോട് കണ്ണാടിക്കലില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വടകരയില്‍ മല്‍സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. പുറങ്കര സ്വദേശി നൗഷാദാണ് മരിച്ചത്. മഴ ശ്കതമായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റിനെ  കോഴിക്കോട് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്

മലബാറിലെ മിക്ക ജില്ലകളിലും മഴ ശ്കതമായി തുടരുകയാണ്. കോഴിക്കോട് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ മലയോരമേഖലകളില്‍ ഉള്‍പ്പടെ ഇടവിട്ട് തുടരുന്നുണ്ട്.കണ്ണാടിക്കലില്‍ ശ്കതമായ മഴയില്‍ മരം വീണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മാലൂര്‍ കുന്നില്‍ നിന്ന് മരം കടപുഴകി ,വീടിനു മുകളിലേക്ക്വഴുകയായിരുന്നു.ആളപായമില്ല.കാസര്‍ക്കോട് കനത്ത മഴയാണ്.ബേഡകം കുട്ടിയാനത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.കുട്ടിയാനം സ്വദേശി കുഞ്ഞിരാമന്റെ കൃഷിയിടത്തിലേക്കാണ് മണ്ണുപതിച്ചത്.

വെള്ളം കുത്തിയൊലിച്ചെത്തി  കാഞ്ഞിരത്തുങ്കാല്‍ –ബാവടുക്കം റോഡിന്റെ ഒരു വശ് ഇടിഞ്ഞു.മലപ്പുറത്തിന്റെ മലയോരമേഖലകളില്‍ ഉള്‍പ്പടെ മഴ തുടരുകയാണ്. പുഴകളിലെ ജന നിരപ്പ് ഉയര്‍ന്നു.വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാമില്‍ കണ്‍ട്രേള്‍ റൂം തുറന്നു.പാലക്കാട് നേരിയതോതിലാണ് മഴ . കണ്ണൂര്‍, കാസര്‍ക്കോട് , കോഴിക്കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.