വഴി വിളക്കുകളില്ലാതെ വയനാട്ടിലെ പാതകൾ; വന്യമൃഗ സാന്നിധ്യം; ഭീതി

വയനാട്ടിലെ വനപാതകളില്‍ പലയിടത്തും വഴി വിളക്കുകളില്ല. നിരന്തരം വന്യമൃഗ സാന്നിധ്യമുണ്ടാകാറുളള പാതകളിലാണ് വെളിച്ചത്തിന് സൗകര്യമൊരുക്കാത്തത്. ഭീതിയിലാണ് യാത്രക്കാരും നാട്ടുകാരും.

വയനാട് വന്യജീവി സങ്കേതത്തിലൂടെയും സൗത്ത് വയനാട് ഫോറസ്റ്റ്  ഡിവഷനിലൂടെയുമാണ് പാത കടന്നു പോകുന്നത്. പതിനഞ്ച് കിലോമീറ്ററോളം ദൂരം ഇരുവശത്തും വനമാണ്. ചിലയിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളുമുണ്ട്. രാത്രി സമയം ജോലി കഴി‍ഞ്ഞും മറ്റും നിരവധി യാത്രക്കാര്‍ ഇതുവഴി കടന്നു പോകുന്നു. എന്നാല്‍ മിക്കയിടത്തും വഴി വിളക്കുകളില്ല. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പല വിളക്കുകളും ഇപ്പോള്‍ കണ്ണടച്ചു. വന്യമൃഗങ്ങള്‍ ഈ പാത മുറിച്ചു കടന്നാണ് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവരും പലപ്പോഴും വന്യമൃഗങ്ങളുടെ മുന്നില്‍പ്പെടാറുണ്ട്.