പച്ചക്കറി വില കുത്തനെ കയറുന്നു; ഇരട്ടി ദുരിതം

സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. തക്കാളിക്കും മുരിങ്ങക്കായക്കുമാണ് വില കൂടുതല്‍. കോഴിക്കോട് പാളയത്തെ ചില്ലറ വിപണിയില്‍ മുരിങ്ങക്കായയുടെ 

വില കിലോക്ക് അറുപതിനും എഴുപതിനു ഇടയിലും തക്കാളിയുടെ വില  40 നും 50 നും ഇടയിലുമാണ്. ഉല്‍പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി

തക്കാളിയും മുരിങ്ങാക്കായയുമാണ്  വിലക്കയറ്റത്തില്‍ വില്ലന്‍മാര്‍ . രണ്ടു ദിവസം കൂടുംതോറും വില ഉയരുകയാണ്. ഒാണത്തിന് ശേഷമാണ് വില ഇങ്ങനെ 

കുതിക്കുന്നത്. മുരിങ്ങക്കായക്ക് കിലോക്ക് എഴുപതിനടുത്തെത്തി. തക്കാളി കിട്ടാനില്ല. 

വെണ്ടക്ക, പയര്‍ , ചെറിയുള്ളി, വെളുത്തുള്ളി എല്ലാം വില ഉയര്‍ന്നു തന്നെ.  കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം  സാധാരണക്കാരന് ഇത് ഇരട്ടി ദുരിതമാണ്

വില കുറയണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.എങ്കിലെ  ഈ കോവിഡ് കാലത്ത് പച്ചക്കറി വാങ്ങാന്‍ ആളുകള്‍ എത്തുകയുളളൂ