നിറഞ്ഞുതുളുമ്പി പ്രകൃതിസൗന്ദര്യം; മനോഹരിയായി മരച്ചുവട് വെള്ളച്ചാട്ടം

പച്ചപ്പിന്  നടുവില്‍ മനോഹരിയായി  ഇടുക്കി സേനാപതിയിലെ  മരച്ചുവട് വെള്ളച്ചാട്ടം. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷന്‍കൂടിയായ വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികളാണെത്തുന്നത്.

സേനാപതി പഞ്ചായത്തിലെ പള്ളിക്കുന്നിനും പുത്തടിയ്ക്കും ഇടയിലാണ് മരച്ചുവട് വെള്ളച്ചാട്ടം. പച്ചപ്പു നിറഞ്ഞ മൊട്ടക്കുന്നുകളും തണുത്ത കാറ്റും കോടമഞ്ഞുമെല്ലാം  ഇടവിട്ടെത്തുന്ന പ്രദേശത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നതാണ് ഈ  വെള്ളച്ചാട്ടം.  മുമ്പ് നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടേയ്ക്ക് ഇപ്പോള്‍ തദ്ദേശീയരായ സഞ്ചാരികള്‍ എത്തുന്നുണ്ട്. 

സമീപത്തെ വലിയ തിട്ടയില്‍ നിന്നും ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ അടിഭാഗത്തായി സ്ഥതി ചെയ്യുതിനാലാണ് മരച്ചുവട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. കാടുകള്‍ വെട്ടി നശിപ്പിക്കാതെയും പ്രകൃതിയുടെ തനിമ നിലനിര്‍ത്തിയുമാണ് നാട്ടുകാര്‍ ഇവിടം സംരക്ഷിക്കുന്നത്.