വർഷം രണ്ടായിട്ടും റാങ്ക് ലിസ്റ്റായില്ല; കരാർ നിയമനത്തിൽ വലഞ്ഞ് ഉദ്യോഗാർത്ഥികൾ

തല്‍ക്കാലിക നിയമനം നേടിയവരെ സഹായിക്കാനായി റാങ്ക്്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വൈകിപ്പിച്ച് പി.എസ്.സി... 2018 ല്‍ ചുരുക്കപ്പട്ടികയായെങ്കിലും കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ തസ്തികയുടെ റാങ്ക്് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചില്ല. താല്‍ക്കാലികനിയമനം നേടിയവരാണ് ഈ തസ്തികയില്‍ ഇപ്പോള്‍ ഏറെയും ജോലിചെയ്യുന്നത് 

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ തസ്തികയുടെ ചുരുക്കപ്പട്ടിക 2018 മേയിലാണ് പ്രസിദ്ധീകരിച്ചത്. 3017 പേരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഒരു മാസത്തിനകം സര്‍ട്ടിഫിക്കറ്റ് പരിശോധനയക്കം പൂര്‍ത്തിയായി. ഉടന്‍ റാങ്ക്്ലിസ്റ്റ് വരുമെന്നാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചത്. വര്‍ഷം രണ്ടു കടന്നുപോയി റാങ്ക് ലിസ്റ്റ് മാത്രം പ്രസിദ്ധീകരിച്ചില്ല. റാങ്ക്്ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനു എന്താണു കാരണമെന്നു പി.എസ്.സി പറയുന്നുമില്ല

122 ഒഴിവുകളാണ് അപേക്ഷ ക്ഷണിക്കുമോള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിന്‍റെ നാലിരിട്ടി ഒഴിവുകളുണ്ടെന്നു വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ വ്യക്തമായി പറയുന്നുണ്ട്. അതായത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തിയാല്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ മാറ്റിനിര്‍ത്തേണ്ടി വരുമെന്നു ചുരുക്കം.