പെൻഷൻ മുടങ്ങിയിട്ട് നാലുമാസം; എൻഡോസൾഫാൻ ബാധിതർ ദുരിതക്കയത്തിൽ

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലുമാസം പിന്നിടുന്നു. പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങളും കോവിഡ് കാലത്ത് പട്ടിണിയുടെ വക്കിലാണ്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഇവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കേണ്ടത്.  

സന്തോഷവും ആഘോഷങ്ങളും വളരെ മുന്‍പേ നഷ്ടപ്പെട്ട കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏപ്രില്‍ മുതല്‍ പെന്‍ഷനില്ല. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും പ്രതിമാസം 2,200 രൂപയാണ് പെന്‍ഷന്‍ ലഭിക്കേണ്ടത്, ആശ്വാസകിരണം പദ്ധതി പ്രകാരം മാസത്തില്‍ 700 രൂപ വീതം പൂര്‍ണമായും കിടപ്പിലായവരുടെ അമ്മമാര്‍ക്കും നല്‍കുന്നുണ്ട്. ആ തുകയും പലര്‍ക്കും ലഭിക്കുന്നില്ല, 

മരുന്നുകള്‍ കൂടുതല്‍ കഴിക്കേണ്ടി വരുന്നതിനാല്‍ പോഷകാഹാരം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത്. നില്‍ക്കാനോ ഇരിക്കാനോ വയ്യാത്ത കുട്ടികളുമായി സെക്രട്ടേറിയറ്റ് പടിക്കലോ, കലക്ടറേറ്റ് പടിക്കലോ സമരം ഇരിക്കാന്‍ ഇവരില്ലാത്തിന്‍റെ പ്രധാന കാരണം കോവിഡ് മാത്രമാണ്.