പേരാമ്പ്ര മാര്‍ക്കറ്റില്‍ മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തല്ല്; നിരവധിപേർക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്ര മാര്‍ക്കറ്റില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്ക്. മത്സ്യവില്‍പ്പനയുടെ പേരില്‍ സി.പി.എം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥിരം കച്ചവടക്കാരല്ലാത്ത ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ക്കറ്റിലെത്തി മത്സ്യം കച്ചവടം ചെയ്യാന്‍ ശ്രമിച്ചതാണ് കാരണം. സംഘര്‍ഷത്തിലേര്‍പ്പെട്ട മുഴുവന്‍പേരും നിരീക്ഷണത്തില്‍പോകണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു.

സംഘടിച്ചെത്തിയ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ക്കറ്റില്‍ മത്സ്യക്കച്ചവടത്തിന് ശ്രമിച്ചതാണ് സംഘര്‍ഷ കാരണം,സ്ഥിരം കച്ചവടക്കാരല്ലാത്തവര്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്താറില്ല,സിപിഎം പ്രവര്‍ത്തകരുടെ പുതിയകച്ചവടം സ്ഥിരം കച്ചവടക്കാര്‍ തടഞ്ഞു,ഇത് വാക്കേറ്റത്തിനും പിന്നീട് കൂട്ടത്തല്ലിലും കലാശിച്ചു,സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു,മാരാകായുധങ്ങള്‍കൊണ്ടാണ് ഒരുവിഭാഗം മാര്‍ക്കറ്റിലേക്കെത്തിയതെന്നും ഏകപക്ഷീയമായ ആക്രമണമായിരുന്നുവെന്നു പരിക്കേറ്റവര്‍ പറയുന്നു

എ.സി.പി അശോക് അങ്കിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് മാര്‍ക്കറ്റില്‍ ക്യാംപ് െചയ്യുന്നുണ്ട്,അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്രയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു,സംഘര്‍ഷത്തില്‍ പങ്കെടുത്ത മുഴുവന്‍പേരും കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു