നാളെയും അതിതീവ്രമഴ; 2018-19 ആവർത്തിക്കുന്നു; നേരിടേണ്ടത് കോവിഡിനെയും

വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയോടെ കേരളം അതീവ ജാഗ്രതിയിൽ. വിവിധ ജില്ലകളിൽ മഴ ശക്തമാവുകയാണ്. 2018, 2019 വർഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും മഴ ദുരന്തം വിതയ്ക്കുന്നത്.

മുൻവർഷങ്ങളിൽ പ്രളയത്തെ മാത്രം മുന്നിൽക്കണ്ടാൽ മതിയായിരുന്നെങ്കിൽ ഇത്തവണ കോവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ട സ്ഥിതിയാണ്.

ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. മൂന്നാര്‍ രാജമല  നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം ഒന്‍പതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. 58 പേര്‍ ഇപ്പോഴും അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തുടര്‍ന്ന്  തോട്ടംതൊഴിലാളികളുടെ ഇരുപത് കുടുംബങ്ങള്‍ താമസിക്കുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്. വിഡിയോ കാണാം. 

MORE IN KERALA