ആ വേദനയ്ക്ക് പകരം പുഷ്പവൃഷ്ടി; ഡോക്ടര്‍മാരെ ചേർത്തുപിടിച്ച് പൂന്തുറ: വിഡിയോ

പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ജീവിതം പ്രതിസന്ധിയിലായപ്പോൾ ഒരു ജനത പ്രതിഷേധിച്ചു. പക്ഷേ അവരുടെ രോഷത്തിൽ നാടിന് വേണ്ടി നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വേദനയുണ്ടായി എന്ന് അറിഞ്ഞതിൽ അവരും വേദനിച്ചു. ഇന്ന് ആ വേദനയ്ക്ക് അവർ സ്നേഹം െകാടുത്ത് പരിഹാരം കണ്ടു. പൂക്കൾ വിതറിയാണ് ആരോഗ്യപ്രവർത്തകരെ പൂന്തുറ നിവാസികൾ സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകരുടെ വാഹനം എത്തിയപ്പോൾ വഴികളുടെ വശങ്ങളിൽ നിന്നും വീടുകളുടെ മുകളിൽ നിന്നും അവർ പൂക്കൾ വിതറി. വിഡിയോ കാണാം.