പെന്‍സില്‍ തുമ്പില്‍ അക്ഷരങ്ങള്‍ നിറച്ച് അർജുൻ; അപൂർവം ഈ നേട്ടം

പെൻസിൽ തുമ്പിൽ അക്ഷരങ്ങൾ ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡില്‍ ഇടം നേടി കോട്ടയം രാമപുരം സ്വദേശി. വെള്ളിലപ്പിള്ളി സ്വദേശി അർജുനാണ് കേരളത്തിലേ തനത് കലകളുടെ പേരുകള്‍ പെന്‍സില്‍ മുനയില്‍ കൊത്തിയാണ് റെക്കോര്‍ഡിട്ടത്. പലരുടെയും കഴിവുകള്‍ പൊടിത്തട്ടിയെടുക്കാന്‍ ലോക്ഡൗണ്‍ കാലം ഉപകരിച്ചു. അര്‍ജുന്‍ പൊടിത്തട്ടിയെടുത്തത് റെക്കോര്‍ഡാണ്. 

ശരിക്കും ഓട്ടന്‍തുള്ളല്‍ കലാകാരനാണ് അര്‍ജുന്‍. ആറ് മാസം മുന്‍പാണ് പെന്‍സില്‍ തുമ്പില്‍ അക്ഷരങ്ങള്‍ നിറയ്ക്കുന്ന വിദ്യ പഠിച്ചത്. 

കുട്ടിക്കാലം മുതല്‍ കലയുമായുള്ള ടച്ചാണ് പെന്‍സിലില്‍ കലാരൂപങ്ങളുടെ പേര് കൊത്തിയെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍. പടയണിയും കുമ്മാട്ടിയും ഓണപ്പൊട്ടനുമടക്കം പന്ത്രണ്ട് പേരുകള്‍ അര്‍ജുന്‍ പെന്‍സിലുകളില്‍ കൊത്തി. ലോക്ഡൗണ്‍ കാലത്ത് വീട്ടിലടച്ചിരുന്ന നിമിഷങ്ങള്‍ അര്‍ജുന്‍നെപോലെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നിരവധിപേര്‍ നമുക്ക് ചുറ്റിലുമുണ്ട്.