വിലക്കുറവ്; നഷ്ടത്തില്‍ മുങ്ങി വയനാട്ടിലെ നേന്ത്രവാഴക്കൃഷി; ദുരിതം

നഷ്ടത്തില്‍ മുങ്ങി വയനാട്ടിലെ നേന്ത്രവാഴക്കൃഷി. വിലക്കുറവ് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. വാഴക്കൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ പതിനായിരക്കണക്കിന് കര്‍ഷകരാണ് വിലക്കുറവ് കാരണം നട്ടം തിരിയുന്നത്.

പന്നിയറ പ്രഭാകരനും കുട്ടുകാരായ നാലു കര്‍ഷകരുടെയും അധ്വാനം ഈ വാഴത്തോട്ടത്തിലാണ്. പാട്ടത്തിനെടുത്താണ് കൃഷി. കഴിഞ്ഞ തവണത്തേക്കാള്‍ ഇക്കുറി മുതല്‍മുടക്ക് കൂടുതലായിരുന്നു. കോവിഡും ലോക്ക്ഡൗണും കയറ്റുമതി കുറഞ്ഞതും അപ്രതീക്ഷിത തിരിച്ചടിയായി.

ശക്തമായ കാറ്റില്‍ വാഴകള്‍ ഒടിഞ്ഞു വീണത് അടുത്ത ഇരുട്ടടിയായി. വിപണ മെല്ലെ ഉണര്‍ന്നപ്പോള്‍ വിളവെടുക്കുകയാണ്. 

പക്ഷെ വാഴക്കുലയുടെ പച്ചപ്പൊന്നും വിലയുടെ കാര്യത്തിലില്ല.കിലോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന 19 രൂപ നഷ്ടക്കച്ചവടമാണ്. മുപ്പത് രൂപയെങ്കിലും ലഭിച്ചാലേ മുതല്‍ മുടക്ക് തിരിച്ചുപിടിക്കാനാകൂ.

വയനാട്ടിലെ മൊത്തം വാഴക്കര്‍ഷകരുടെയു അവസ്ഥ സമാനമാണ്. പതിനായിരത്തോളം ഹെക്ടറിലാണ് ജില്ലയില്‍ വാഴക്കൃഷി. കടം വീട്ടാനും പാട്ടക്കൂലി കൊടുകൊടുക്കാനും കര്‍ഷകര്‍ ബുദ്ധിമുട്ടും. മഴക്കാലവും വെല്ലുവിളിയാണ്.