അടിമുടി മാറാൻ മോട്ടോർ വാഹനവകുപ്പ്; ഇനി ഡിജിറ്റൽ പരിശോധന

റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് തുടക്കമിട്ട് മോട്ടോർ വാഹനവകുപ്പ്.  സംസ്ഥാനത്തെ ആദ്യ ഇ-ചെലാൻ സംവിധാനം കൊച്ചിയിൽ തുടങ്ങി.  ഉദ്യോഗസ്ഥർക്ക് ഇനി പേനയും ബുക്കുമെടുത്ത് പിറകെ ഓടാതെ തന്നെ വാഹനം പരിശോധിക്കാം

അടിമുടി മാറിവരികയാണ് മോട്ടോർ വാഹനവകുപ്പ്. ഇനി മുതൽ  നിയമ ലംഘനം കണ്ടാൽ വാഹനം തടഞ്ഞു നിർത്തിയാൽ മാത്രം മതി. വാഹന നമ്പറും ലൈസൻസ് നമ്പറും കുറിച്ചെടുക്കണ്ട. മുൻ കാല കുറ്റകൃത്യങ്ങളെ കുറിച്ചറിയാൻ ഫയലുകൾ തുറക്കേണ്ട. എല്ലാം വിരൽ തുമ്പിൽ എത്തും അതിനാണ് പുതിയ ഇ-ചെല്ലാൻ ഒരുക്കിയിരിക്കുന്നത്.

പദ്ധതിക്ക് കൊച്ചിയിലാണ് തുടക്കം. വൈകാതെ സംസ്ഥാനമൊട്ടാകെ എത്തും. കുറ്റകൃത്യങ്ങൾ ഇനി മറച്ചുവെക്കാനാകില്ലെന്ന് ചുരുക്കം.പിഴയടക്കാൻ വൈകുന്നവർക്കായി  ജില്ലതോറും വെർച്വൽ കോടതികളാണ് അടുത്തഘട്ടം.