കാലിക്കറ്റ് ഗേള്‍സ് സ്കൂളിന് നബാറ്റിന്റെ അംഗീകാരം; തലയെടുപ്പ്

 ചരിത്ര പാരമ്പര്യമുള്ള കോഴിക്കോട് കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന് ദേശീയഅംഗീകാരം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ക്വാളിറ്റി കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ നബാറ്റ് അംഗീകാരമാണ് പിന്നോക്ക മേഖലയിലുള്ള സ്കൂളിനെ തേടിെയത്തിരിക്കുന്നത്. 

പാരമ്പര്യത്തിന്റെ തലയെടുപ്പുണ്ട് കാലിക്കറ്റ് ഗേള്‍സിന്,നബാറ്റിന്റെ അംഗീകാരം മറ്റൊരുപൊന്‍തൂവല്‍ കൂടിയാകും, തെക്കപ്പുറത്തെ മുസ്ലീംപെണ്‍കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസത്തിനുള്ള വാതിലുകള്‍ തുറന്നിട്ട് കൊടുത്ത ചരിത്രമുണ്ട് ഈ വിദ്യാഭ്യാസസ്ഥാപനത്തിന്,പ്രതാപകാലത്തിന്റെ വീണ്ടെടുപ്പിനായി മാനേജ്മെന്റും അധ്യാപകരും നാട്ടുകാരും നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ഈ േദശീയ അംഗീകാരം

സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും  ഭൗതിക സാഹചര്യവും ഉള്‍‌പ്പെടെ നബാറ്റിന്റെ അക്രഡിറ്റേഷന്‍ സമിതി പരിശോധിക്കും, അഞ്ചുവര്‍ഷത്തെ അധ്വാനത്തിനുള്ള അംഗീകാരമായി രക്ഷിതാക്കളും ഇതിനെ കാണുന്നു.സംസ്ഥാനത്ത് നബാറ്റിന്റെ പുരസ്കാരം ലഭിച്ച ആദ്യത്തെ സ്റ്റേറ്റ് സിലബസ് സ്കൂളെന്ന പ്രത്യേകതയും ഈ അംഗീകാരത്തിനുണ്ട്