കോവിഡ് സ്ഥിരീകരിച്ചയാൾക്ക് കപ്പ നൽകി ക്വാറന്റീനിലായി; വിളവെടുപ്പ് നടത്തി നാട്ടുകാർ

ക്വാറന്റീനിലായ കർഷകന്റെ പച്ചക്കറി വിളവെടുപ്പു നടത്തി. കോവിഡ് സ്ഥിരീകരിച്ച അയൽവാസിക്കു കപ്പ നൽകിയതിനെ തുടർന്നാണ് എടവക പഞ്ചായത്തിലെ  കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട കമ്മന സ്വദേശി ചേലാടി പൈലി ക്വാറന്റീനിലായത്. വിളവെടുപ്പു നടത്താനാകാതെ പ്രതിസന്ധിയിലായതു മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

ഇന്നലെ എടവക കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലിലൂടെയാണ് പച്ചക്കറി വിപണിയിലെത്തിച്ചത്.  ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ബന്ധുക്കളും സമീപവാസികളും ചേർന്നാണ് പച്ചക്കറി വിളവെടുത്തത്.   150 കിലോ വള്ളിപ്പയർ, 100 കിലോ വീതം വഴുതന, പടവലം എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. എടവക കൃഷി ഓഫിസർ വി.സായൂജ് സ്വന്തം വാഹനത്തിൽ ഇവ ഹോർട്ടികോർപ്പിന്റെ വിപണിയിൽ എത്തിച്ചു.

MORE IN KERALA