'സൗഖ്യവും ക്ഷേമവും ഉണ്ടാവട്ടെ'.. മലയാളത്തിൽ വിഷു ആശംസിച്ച് പ്രധാനമന്ത്രി

ലോകമെങ്ങുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനം ചെയ്യുന്നതാണെന്നും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

അസമിലെ ബിഹു ആഘോഷങ്ങൾക്കും തമിഴ്നാട്ടിലെ പുത്താണ്ടിനും ബംഗാളിലെ ബൈശാഖി ആഘോഷങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. നിയന്ത്രണങ്ങൾ നീട്ടുമോ ഇളവുണ്ടാകുമോ എന്നതിലും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപനം നടത്തും.