നടപടി; ചെറുമുക്കിലെ കർഷകർ വിതച്ച സ്വപ്നങ്ങൾ കൊയ്യാം

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കൊയ്ത്ത് മുടങ്ങിയ തിരൂരങ്ങാടി ചെറുമുക്കിലെ 300 ഏക്കറിൽ വിളവെടുപ്പ്. നാട്ടുകാരുടെ നേത്യത്വത്തിൽ യന്ത്രങ്ങളെത്തിച്ചാണ് പാടം കൊയ്തത്.  കൊയ്ത്ത് ഉപേക്ഷിച്ചതോടെ പാകമായ നെല്ല് നശിക്കുന്നുവെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ചെറുമുക്കിലെ പാടത്തിൽ കർഷകർ വിതച്ച സ്വപ്നങ്ങൾ പട്ടുപോകുമോയെന്നായിരുന്നു ആശങ്ക. എന്നാൽ അതുണ്ടായില്ല. 

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊയ്ത്ത് യന്ത്രം ഉപേക്ഷിച്ച് ഡ്രൈവർമാർ മടങ്ങി. ഇതോടെ കൊയ്ത്തിന് തയാറായി നിന്ന നെൽ കതിരുകൾ നശിക്കാറായി. ഈ വാർത്ത മനോരമ ന്യൂസ് പുറത്തുവിട്ടതോടെയാണ് ഇടപെടൽ. അഞ്ച് കൊയ്ത്ത് യന്ത്രങ്ങളാണ് പാടത്തേക്കിറങ്ങിയത്

ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ സഹായത്തോടെയാണ് യന്ത്രങ്ങളെത്തിച്ചത്. വേനൽമഴയെത്തുന്നതിനുമുൻപ് പാടം കൊയ്യാനായതിന്റെ സന്തോഷത്തിലാണ് കർഷകർ.