ഏറ്റെടുക്കും ഏത് ദൗത്യവും; കൈത്താങ്ങായി അഗ്നിശമനസേന; മരുന്നുകൾ വീട്ടിലെത്തിച്ച് സേവനം

ലോക് ഡൗണില്‍ മുടങ്ങുമോ എന്ന് കരുതിയ ജീവന്‍രക്ഷാ ഒൗഷധങ്ങള്‍ രോഗികളുടെ വീട്ടിലെത്തിച്ചു നല്‍കി അഗ്നിശമനസേന. കൊച്ചി ഗാന്ധിനഗര്‍ യൂണിറ്റിലെ ഫയര്‍ ഒാഫീസര്‍മാരാണ് ബാംഗ്ലൂരില്‍ നിന്നെത്തിച്ച മരുന്ന്  നിലമ്പൂരിലെ ഉപഭോക്താവിന് എത്തിച്ച് നല്‍കിയത് . <എന്തു ജീവന്‍രക്ഷാ ദൗത്യവും എറ്റെടുക്കാന്‍ തയ്യാറായി 24മണിക്കൂറും സേവനപാതയിലാണ് സംസ്ഥാനമൊട്ടാകെ അഗ്നിശമന സേന

കൊച്ചി ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ 101 നമ്പരില്‍ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍  സേന ഏറ്റെടുത്ത ജീവന്‍രക്ഷാ ദൗത്യമാണിത് . കേള്‍ക്കുമ്പോള്‍ ചെറുതെങ്കിലും ഈ ദൗത്യം നല്‍കുന്ന സന്ദേശം വലുതാണ് . സ്വിറ്റ്സര്‍ലന്റില്‍ നിന്ന് ബന്ധുക്കള്‍ എത്തിച്ചു നല്‍കുന്ന ഒൗഷധങ്ങളാണ് നിലമ്പൂര്‍ സ്വദേശില കെഎസ്  ജേക്കബിന്റെ ആശ്രയം .ലോക് ഡൗണ്‍ മരുന്നിന്റെ വരവ് മുടക്കിയപ്പോള്‍ പകരം ഉപയോഗിക്കാവുന്ന മരുന്ന് ചിലര്‍ചേര്‍ന്ന് ബംഗലുരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ചു .മരുന്നമായുള്ള യാത്ര കുടുക്കുമെന്ന് ഉറപ്പായപ്പോഴാണ് അഗ്നിശമന സേനയുമായി ബന്ധപ്പെട്ട് .കുറിയര്‍കാരന്റെ റോള്‍ അവര്‍ സന്തോഷപൂര്‍വം ഏറ്റെടുത്തു. നാലുമണിക്കൂര്‍ കൊണ്ട് മരുന്ന് ജേക്കബിന്റെ നിലമ്പൂരിലെ വീട്ടിലെത്തിച്ചു 

അതുമാത്രമല്ല നിലമ്പൂരില്‍ തന്നെ മരുന്നിനായി കാത്തിരുന്ന കാന്‍സര്‍രോഗികള്‍ക്കും അഗ്നിശമന സേന തുണയായി . ബന്ധുക്കള്‍ നല്‍കിയ മരുന്ന് അവര്‍ക്ക് കൃത്യസമയത്തു തന്നെ എത്തിച്ചു നല്‍കി . ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരം ഏതുദൗത്യവും ഏറ്റെടുക്കുമെന്ന് സേനവ്യക്തമാക്കി