കോവിഡിൽ വേറിട്ട ബോധവത്കരണം; നൃത്തം ചവിട്ടി മേതിൽ ദേവിക

ജീവിതത്തിന്റെ നാനാതുറയിലുമുള്ളവർ സ്വന്തം നിലയ്ക്ക് കോവിഡിന് എതിരായ ബോധവത്കരണത്തിന് സംഭാവന ചെയ്യുന്നുണ്ട്. നർത്തകിയായ മേതിൽ ദേവിക നൃത്താവിഷ്കാരത്തിലൂടെയാണ് ആ ദൗത്യം നിര്‍വഹിക്കുന്നത്. 

മനുഷ്യരാശിക്ക്മേൽ പിടിമുറുക്കിയിരിക്കുന്ന ഈ വൈറ്സിനെ  പ്രതിരോധിച്ചു ഒന്നിച്ചു മുന്നോട്ടു നീങ്ങേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് മേതിൽ ദേവിക തന്റെ നൃത്താവിഷ്കാരത്തിലൂടെ പറയുന്നത്. മാനവരാശി മൂന്നു തരം ദുരിതങ്ങൾ നേരിടുന്നുണ്ട്. ഒന്ന് പ്രകൃതിയൊരുക്കുന്നത് രണ്ട് മനുഷ്യരായിട്ടുണ്ടാക്കുന്നത്. മൂന്ന് സ്വയം നിർമ്മിതമായത്. ഉദാഹരണത്തിന് ഭയം പോലെ. ഇങ്ങനെയൊരു ആമുഖത്തോടെയാണ് നാല് മിനിറ്റു ദൈർഘ്യമുള്ള വീഡിയോ തുടങ്ങുന്നത്. 

മുത്തുസ്വാമി ദീക്ഷിതരുടെ ദേവി സ്തുതിയാണ് മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത്. വൈറസ് ബാധ ഉണ്ടാകുന്നതും അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെ പകരുന്നു എന്നതാണ് ഇതിവൃത്തം. വൈറ്സ്നെ ക്രൂരനായ അസുരനോടാണ് ഉപമിച്ചിരിക്കുന്നത്. അസുരൻ ഉഗ്രരൂപിയായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഏഴാം കടലും കടന്ന് ഏഴാം കരയും കടന്ന് asuran താണ്ഡവനൃത്തമാടുമ്പോൾ മനുഷ്യൻ പലവിധ രോഗലക്ഷണങ്ങൾ കാണിക്കുന്നു. ചുമക്കുന്നു ശ്വാസതടസമുണ്ടാകുന്നു. 

പക്ഷെ ശാസ്ത്രം മനുഷ്യനെ രക്ഷിക്കുക തന്നെ ചെയ്യും. പ്രപഞ്ചം തന്നെ ee അസുരനിഗ്രഹത്തിനു എന്തു വേണമെന്ന് ശാസ്ത്രജ്ഞരിലൂടെ പറഞ്ഞുതരുന്നുണ്ട്. അകലം പാലിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കുമ്പോൾ അസുര വൈറസ് ആലി കിട്ടാതെ വലയും. മനുഷ്യൻ വീടുകളിലേക്ക് പിൻവാങ്ങുമ്പോൾ, കൈകൊണ്ട് തൊടാതെ കതക് തുറക്കാനും അടക്കാനും ശീലിക്കുമ്പോൾ, നമിച്ചുകൊണ്ട് പരസ്പരം  അഭിവാദ്യം ചെയ്യുമ്പോൾ പതുക്കെ അസുര വൈറസിന്റെ കിരീടം അഴിഞ്ഞുവീഴും. അല്ലയോ പ്രപഞ്ചമേ, സുരക്ഷിതരായിരുന്ന്‌ ഈ ശത്രുവിനെ  തുരത്താൻ വിജ്ഞാനത്തിന്റെ വിവേകത്തിന്റെ ശക്തി മനുഷ്യരിൽ നിറക്കു എന്ന പ്രാർത്ഥനയോടെ ആണ് മേതിൽ  ദേവിക തന്റെ നൃത്താവിഷ്കാരം നമുക്കോരോരുത്തർക്കുമായ് സമർപ്പിക്കുന്നത്.