സഞ്ചാരികൾ അകന്നു; ഹൗസ്ബോട്ടുകൾ കരയ്ക്കടുത്തു: നിശ്ചലമായി കുമരകം

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കുമരകം നിശ്ചലമായി. സഞ്ചാരികള്‍ അകന്ന് ഹൗസ്ബോട്ടുകള്‍ കരയ്ക്കടിഞ്ഞതോടെ നാടൊന്നടങ്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹൗസ് ബോട്ടിലെ അറുനൂറിലേറെ വരുന്ന തൊഴിലാളികളും കുടുംബം പുലര്‍ത്താന്‍ മറ്റ് ജോലികള്‍ തേടുകയാണ്.

120 ഹൗസ്ബോട്ടുകളും അത്ര തന്നെ ചെറിയ ബോട്ടുകളും കുമരകത്ത് സര്‍വീസ് നടത്തിയിരുന്നു. സര്‍വീസ് മുടങ്ങിയതോടെ തൊഴിലാളികളും പെരുവഴിയില്‍. മറ്റ് തൊഴിലെടുക്കുന്നവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. കഷ്ടനഷ്ടങ്ങള്‍ ഏറെയുണ്ടെങ്കിലും നാടിന്‍റെ നന്‍മയ്ക്കായി അതെല്ലാം മറക്കുകയാണ്. നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍.