ഭയം അരുത്; നേരിടണം: രോഗികൾക്ക് കരുത്തേകി സൈക്കോ ഒാങ്കോളജി

അര്‍ബുദ ബാധിതര്‍ക്ക് അതിജീവനപാതയില്‍ കരുത്തേകുന്ന സൈക്കോ ഒാങ്കോളജി ചികിത്സക്ക് കേരളത്തിലും പ്രചാരമേകുന്നു. കീമോതെറാപ്പിക്കൊപ്പം മനശാസ്ത്രജ്ഞരുടെ കരുതലും അര്‍ബുദത്തെ പരാജയപ്പെടുത്തി ജീവിതത്തില്‍ മുന്നേറാന്‍ കാന്‍സര്‍ ബാധിതര്‍ക്ക് ശക്തി പകരുന്നു.

  

മനസ്സിന് ശക്തിയുണ്ടെങ്കില്‍ ഏത് വലിയ പ്രതിസന്ധിയേയും സധൈര്യം തരണം ചെയ്യാം. അര്‍ബുദ ചികിത്സാരംഗത്തും ഈ വിശ്വാസം ഫലപ്രാപ്തിയിലെത്തിക്കുന്നിടത്താണ് സൈക്കോ ഒാങ്കോളജിയുടെ പ്രസക്തി. 

കാന്‍സറിന്റെ പ്രാരംഭദിശയില്‍ തന്നെ സൈക്കോളജിസ്റ്റുകളുടെ സഹായം തേടുന്നവരുടെ എണ്ണവും കൂടുകയാണ്. അര്‍ബുദം ബാധിക്കുന്നവര്‍ക്ക് മാത്രമല്ല ഇവരുടെ കുടുംബത്തിനും ആവശ്യമുണ്ട് മനോധൈര്യവും ആത്മവിശ്വാസവും. 

വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന സൈക്കോ ഒാങ്കോളജി േകരളത്തിലും ചുവടുറപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല. അര്‍ബുദം ഭയന്ന് മാറി നില്‍ക്കേണ്ട ഒരു രോഗാവസ്ഥയല്ലെന്നും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും കീഴ്പ്പെടുത്താനാകുമെന്ന സന്ദേശം തന്നെയാണ് അതിജീവനപാതയില്‍ മുന്നേറുന്നവര്‍ നല്‍കുന്നത്. ആ യാത്രയില്‍ മനസിന്റെ ശക്തി ചോരാതെ കാക്കുകയാണ് ശാസ്ത്രീയ പരിശീലനം നേടിയ മനശാസ്ത്രഞ്ജരും.