ഇനി നിയമം അറിയില്ലെന്ന് പറയരുത്; ക്ലാസ്സെടുത്ത് നിയമവിദ്യാർത്ഥികൾ

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമ അവബോധം പകര്‍ന്ന് നിയമവിദ്യാര്‍ഥികള്‍. എറണാകുളം ജില്ലയിലെ മുപ്പത് സ്കൂളുകളിലാണ് ഒരേസമയം നിയമപഠന ക്ലാസുകള്‍ സംഘടിപ്പിച്ചത്.

നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയുടെ പേരില്‍ നിയമലംഘനം നടത്താനാകില്ലെന്ന് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ ക്ലാസുകള്‍. എറണാകുളം ഭാരതമാതാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റ‍ഡീസിലെ നിയമ വിദ്യാര്‍ഥികളാണ് പരിശീലകര്‍.

ഒരേസമയം ജില്ലയിലെ മുപ്പത് സ്കൂളുകളില്‍, ഒരോ ക്ലാസുകളിലെ കുട്ടികളെ വേര്‍തിരിച്ചായിരുന്നു ക്ലാസ്. സൈബര്‍ കുറ്റകൃത്യങ്ങളും പാലിക്കേണ്ട ജാഗ്രതയും, ലഹരിമരുന്നുകളുടെ ദുരുപയോഗം, ലൈംഗിക ദുരുപയോഗം, പൊതുവഴികളിലെ നിയമങ്ങള്‍, ഭരണഘടനാ അവകാശങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായി.