മനോരമ യുവ- ഐബിഎസ് മാസ്റ്റര്‍മൈന്‍ഡ് കിരീടം ചൂടി തലശേരി കോളജ് ഓഫ് നഴ്സിങ്

മലയാള മനോരമ യുവയും ഐബിഎസും കൈകോര്‍ത്ത മാസ്റ്റര്‍മൈന്‍ഡ് പത്താം എഡിഷനില്‍ താരമായി തലശേരി കോളജ് ഓഫ് നഴ്സിങ്. കോളജ് വിഭാഗത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ വേദി കീഴടക്കിയത്. വിക്രം സാരാഭായ് സ്പെയ്സ് സെന്റര്‍ ഡയറക്ടര്‍ എസ്.സോമനാഥ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

യുവ ആശയങ്ങള്‍ മാറ്റുരച്ച മാസ്റ്റര്‍ മൈന്‍ഡ് പത്താം എഡിഷനില്‍ ചികില്‍സാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള പോര്‍ട്ടബിള്‍ സ്റ്റെറിലൈസര്‍ അവതരിപ്പിച്ചാണ് തലശേരി കോളജ് ഓഫ് നഴ്സിങ് കിരീടം ചൂടിയത്. രണ്ടുലക്ഷം രൂപയാണ് സമ്മാനത്തുക. സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പരിശോധനാ ഉപകരണത്തിന് മൂന്നാം സ്ഥാനവും ലഭിച്ചതോടെ കോളജിന് ഇരട്ടനേട്ടം. പ്ലാസ്റ്റിക് നിരോധന കാലത്ത് കഞ്ഞിവെള്ളത്തില്‍നിന്നുള്ള ജൈവപ്ലാസ്റ്റിക്കുമായെത്തിയ പാലക്കാട് മേഴ്സി കോളജ് രണ്ടാംസ്ഥാനവും നേടി. സ്കൂള്‍ വിഭാഗത്തില്‍ എ.കെ.എം എച്ച്.എസ്.എസ് കോട്ടൂര്‍ ഒന്നാംസ്ഥാനവും, പോരൂര്‍ ജി.എച്.എസ്  രണ്ടാംസ്ഥാനവും കരസ്ഥമാക്കി. രണ്ടായിരത്തി അഞ്ഞൂറിലേറെ അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പ്രദര്‍ശനത്തിനെത്തിയ അറുപത്തിയൊന്ന് ആശയങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു പറഞ്ഞു.

വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥുമായി സംവദിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്കും ആവേശമായി. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവുകളുമായി ബന്ധപ്പെട്ട വിമര്‍ശനത്തിന് മറുപടി ഇങ്ങനെ.

ഗ്രാന്‍ഡ് ഫിനാലെയില്‍ ഒരുക്കിയിരുന്ന ഓരോസ്റ്റാളുകളും സന്ദര്‍ശിക്കുന്നതിനും വിലയിരുത്തുന്നതിനും വി.എസ്.എസ്.സി ഡയറക്ടര്‍ സമയം കണ്ടെത്തി.