പതിവ് തെറ്റിയില്ല: 48ാം വർഷവും തുടർച്ചയായി മൂകാംബികയിലെത്തി യേശുദാസ്

എൺപതാം ജന്മദിനത്തിൽ കൊല്ലൂർ-മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി ഗാനഗന്ധർവൻ യേശുദാസ്. തുടർച്ചയായ നാല്പത്തിയെട്ടാം തവണയാണ് പിറന്നാൾ ദിനത്തിൽ യേശുദാസ് കൊല്ലൂരിലെത്തുന്നത്. കുടുംബ സമേതമാണ് യേശുദാസ് ക്ഷേത്രത്തിലെത്തിയത്.    

എല്ലാ ജന്മദിനത്തിലും മൂകാമ്പികയിലെത്തുക എന്ന ഗാനഗന്ധർവന്റെ പതിവ് രീതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. തുടർച്ചയായ നാല്പത്തിയെട്ടാം തവണയാണ് ജന്മദിനത്തിൽ അദ്ദേഹം കൊല്ലൂർ മൂകാംമ്പിക ക്ഷേത്രത്തിലെത്തിയത്.

കുടുംബ സമേതം ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി  കൊല്ലൂരിലെത്തിയ അദ്ദേഹം   ഇന്ന് രാവിലെ എട്ടരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തുടർന്ന് ചണ്ഡികാ ഹോമവും വഴിപാടുകളും നടത്തി. യേശുദാസിന്റെ ജന്മദിന മാഘോഷിക്കാൻ സുഹൃത്തുക്കളും ആരാധകരും രാവിലെത്തന്നെ ക്ഷേത്രത്തിലെ ത്തിയിരുന്നു. 

യേശുദാസിന്റെ എൺപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി  കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു. സ്വകാര്യ ഹോട്ടലിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന പിറന്നാളാഘോഷത്തിന് ശേഷം നാളെ

 രാവിലെ യേശുദാസ് ചെന്നൈയിലേക്ക് തിരിക്കും.