ലതാമങ്കേഷ്കര്‍ക്ക് പിറന്നാളാശംകള്‍ നേര്‍ന്ന് യേശുദാസും ചിത്രയും​

ലതാമങ്കേഷ്കര്‍ക്ക് പിറന്നാളാശംകള്‍ നേര്‍ന്ന് കെ.ജെ.യേശുദാസും കെ.എസ്. ചിത്രയും. തരംഗനിസരി സ്കൂള്‍ ഓഫ് മ്യൂസിക് മുന്‍ ജോയിന്റ് സെക്രട്ടറി കെ. മുരളീധരന്‍ ലതാമങ്കേഷ്കര്‍ക്ക് ആശംസ നേരിട്ടെത്തിക്കും. ചലചിത്രഗാനരംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കിയ വേളയില്‍ യേശുദാസിന് ലതമങ്കേഷ്കര്‍ സ്വന്തം കൈപ്പടയില്‍ ആശംസകള്‍ അയച്ചിരുന്നു

ഇന്ത്യയുടെ വാനമ്പാടിക്ക് മലയാളത്തിന്റെ വാനമ്പാടിയുടെ പിറന്നാള്‍ സമ്മാനം. ഒപ്പം ഈ ആശംസയും. യേശുദാസ് ഹിന്ദിയില്‍ അയച്ചുനല്‍കിയ സന്ദേശം ജന്മദിനകാര്‍ഡായി രൂപം പ്രാപിച്ചു. യേശുദാസിന്റെ സംഗീത പഠന വിദ്യാലയമായ തരംഗനിസരിയുടെ മുന്‍ ജോയിന്റ് സെക്രട്ടറി കെ. മുരളീധരനാണ് ആശയത്തിന് പിന്നില്‍. ഈ സന്ദേശങ്ങള്‍ ലതാമങ്കേഷ്കറുടെ സഹോദരി ഉഷാമങ്കേഷ്കറുടെ മകള്‍ രചനവഴി ലതയ്ക്ക് നേരിട്ടെത്തിക്കും

ചലചിത്രഗാനരംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കിയ വേളയില്‍ യേശുദാസിന് ലത സ്വന്തം കൈപ്പടയില്‍ ആശംകള്‍ നേര്‍ന്നിരുന്നു. അതിനും മുന്‍കയ്യെടുത്തത് കേരള ഹിന്ദീ പ്രചാരസഭയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കൂടിയായ മുരളീധരനാണ്. യേശുദാസിന്റെ പ്രിയപ്പെട്ട ശബ്ദലേഖകന്‍ ഇ.കരുണാകരനാണ് അതിന് പ്രേരണയായയത്. നമുക്കും നേരാം ലതാജിക്ക് ജന്മദനാശംസള്‍