81-ാം പിറന്നാൾ നിറവിൽ യേശുദാസ്; ഗാനാർച്ചനയുമായി പ്രിയശിഷ്യന്‍

ഗായകൻ കെ.ജെ.യേശുദാസിന് എൺപത്തിയൊന്നാം പിറന്നാളിന് തൃശൂരിൽ നിന്ന് ഗാനാർച്ചന. യേശുദാസിന്റെ ജീവിതത്തെക്കുറിച്ചുള്ള വരികൾ എഴുതി ആലപിച്ചത് ഫാദർ പോൾ പൂവത്തിങ്കലാണ്.

ഈ പാട്ട് ഗായകൻ കെ.ജെ.യേശുദാസിനുള്ള പിറന്നാൾ സമ്മാനമാണ്. ഗാനഗന്ധർവന്റെ പ്രിയപ്പട്ടെ ശിഷ്യനാണ് ഫാദർ പോൾ പൂവത്തിങ്കൽ. പാടുന്ന പാതിരിയെന്ന പേരിൽ അറിയപ്പെടുന്ന ഗായകൻ. പിറന്നാൾ സമ്മാനമായി പാട്ടുപാടി നൽകണമെന്നാണ് ആഗ്രഹം. അങ്ങനെയാണ്, പാട്ടൊരുക്കാൻ തീരുമാനിച്ചത്. പുറനാട്ടുകരയിലെ സംസ്കൃത അധ്യാപകനായ കരുൺ കെ ഷൈൻ ആണ് പാട്ടെഴുതിയത്. എം.ഡി.രാജേന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചു. പാട്ടിന്റെ റെക്കോർഡിങ് തൃശൂർ  ചേതന സ്റ്റുഡിയോയിൽ പൂർത്തിയായി. ഫാദർ പോൾ പൂവത്തിങ്കലിന്റെ പേരിലുള്ള യൂ ട്യൂബിലൂടെ പാട്ട് ഇന്ന് റിലീസ് ചെയ്യും.