അന്ന് സെൻകുമാറിനെ ന്യായീകരിച്ചു; ഇന്ന് തള്ളി ചെന്നിത്തല; ഓർമ്മിപ്പിച്ച് ട്രോൾ

ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് സമ്മതിച്ച രമേശ് ചെന്നിത്തലയ്ക്ക് ട്രോള്‍ മഴ. സെന്‍കുമാറിനെ ന്യായീകരിക്കുന്ന ചെന്നിത്തലയുടെ പ്രസ്താവനയും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മുന്നറിയിപ്പും ചേര്‍ത്താണ് പ്രതിപക്ഷനേതാവിനെ സമൂഹമാധ്യമങ്ങള്‍ ട്രോളുന്നത് 

വൈകിയാണെങ്കിലും ചെന്നിത്തല തെറ്റ് തൊഴുത് ഏറ്റുപറഞ്ഞത് നല്ലകാര്യമെന്ന് ട്രോളര്‍മാര്‍. പക്ഷെ പഴയതൊന്നും അത്രപെട്ടെന്ന് മറക്കാന്‍ അവര്‍ സമ്മതിക്കില്ല 

സെന്‍കുമാറിന് വേണ്ടി വാദിച്ച ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മുന്നറിയിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്