മഴ പൊഴിക്കുന്ന സംഗീതം; സ്വാതി സംഗീതോൽസവത്തിലെ അപ്രതീക്ഷിത അതിഥി

സ്വാതി സംഗീതോല്‍സവത്തിന് തിരുവനന്തപുരത്ത് തുടക്കം. കുതിരമാളികയില്‍ നടക്കുന്ന സംഗീതോല്‍സവത്തില്‍ അവിചാരിതമായെത്തിയ ഒരതിഥിയെ കണ്ടുവരാം.സംഗീതത്തിന്റെ സൗരഭ്യമുള്ള കൊട്ടാരവളപ്പില്‍ കച്ചേരി തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായൊരതിഥിയെത്തിയത്. സംഗീതജ്ഞ അമൃത വെങ്കിടേഷിനൊപ്പം മഴയും സംഗീത സുഗന്ധം പരത്തി. ഒന്നു കാതോര്‍ത്താല്‍ മഴ പൊഴിക്കുന്ന സംഗീതം കേള്‍ക്കാം കാണാം.