ആലപ്പുഴയിൽ ബജറ്റ് ഹോട്ടൽ; സഞ്ചാരികളെ ലക്ഷ്യമിട്ട് കെടിഡിസി

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആലപ്പുഴയില്‍ കെടിഡിസിയുടെ ബജറ്റ് ഹോട്ടല്‍. രണ്ടുകോടി രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ആകര്‍ഷകമായ ഹോട്ടലുകളിലൊന്നായി തണ്ണീര്‍മുക്കത്തെ മാറ്റുകയാണ് അടുത്ത ലക്ഷ്യം

ശീതീകരിച്ച 21 മുറികള്‍. ഡീലക്സ്, പ്രീമിയം, സ്യൂട്ട് വിഭാഗങ്ങളില്‍ 1300 മുതല്‍ രണ്ടായിരം വരെയാണ് മുറിവാടക. ദേശീയ പാതയോരത്ത് കളപ്പുരയിലാണ് പുതുമോടിയില്‍ റിപ്പിള്‍ ലാന്റ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. റസ്റ്ററന്റ് സൗകര്യങ്ങളും മെച്ചപ്പെടുത്തും

ടൂറിസം മന്ത്രിയുടെ അസാന്നിധ്യത്തില്‍ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടകനായി. സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും കീഴിലുള്ള സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചുവി.ആര്‍.കൃഷ്ണ തേജ ഐഎഎസ് മാനേജിങ് ഡയരക്ടറായതോടെ കെടിഡിസിക്ക് കീഴിലുള്ള എല്ലാഹോട്ടലുകളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിന് ആക്കംകൂടിയിട്ടുണ്ട്