പൗരത്വ നിയമം; കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ ശ്രമം; സംവാദം വേണമെന്ന് കുമ്മനം

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കാറ്റു വിതച്ച് കൊടുംങ്കാറ്റ് കൊയ്യാനാണ് ഇരുവിഭാഗത്തിന്റെയും നീക്കമെന്നും കൊല്ലത്ത് പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള ബിജെപിയുടെ ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കുമ്മനം ആരോപിച്ചു. പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.