മനസുവച്ചാല്‍ മലയാളിയുടെ തോട്ടത്തിലും സവാള; കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെ പരീക്ഷണവിജയം

മനസുവച്ചാല്‍ മലയാളിയുടെ അടുക്കളതോട്ടത്തില്‍ സവാളയും വിളയുമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രം. വാണീജ്യഅടിസ്ഥാനത്തില്‍ കേരളത്തില്‍ സവാളകൃഷി ലാഭകരമാകില്ലെങ്കിലും, അടുക്കളതോട്ടങ്ങളില്‍ നല്ലവിളവ് പ്രതീക്ഷിക്കാം.. വില ക്രമാധീതമായി ഉയര്‍ന്നതോടെയാണ് സാവാളകൃഷിയെക്കുറിച്ചും മലയാളി അന്വേഷിച്ചുതുടങ്ങുന്നത്.

മഴ കുറഞ്ഞ, തണുത്ത കാലാവസ്ഥയാണ് ഉള്ളി–സാവാള കൃഷിക്ക് അനുയോജ്യം. എന്നാല്‍ കേരളത്തിന്‍റെ കാലാവസ്ഥ ഇതിന് വിപരീതമെന്നുകരുതി ഒരുകൈ നോക്കാതെ പിന്നോട്ടുപോകാന്‍ വരട്ടെ.. മനസുവച്ചാല്‍ കേരളത്തിലെ അടുക്കളതോട്ടങ്ങളില്‍നിന്ന്, സവാള ദേ ഇതുപോലെ വിളവെടുക്കാം. 

പത്തനംതിട്ട തെള്ളിയൂരിലെ കൃഷി വിജ്ഞാനകേന്ദ്രത്തിലാണ് സാവാളകൃഷി പരീക്ഷിച്ചുവിജയിച്ചത്. കേരളത്തില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് കൃഷിക്ക് അനുയോജ്യം.  തൈകള്‍ വിജ്ഞാനകേന്ദ്രത്തില്‍ ലഭ്യമാണ്. ഗ്രോബാഗിലാണെങ്കില്‍ പരിചരണം എളുപ്പമാകും.ജൈവവളവും രാസവളവും ഉപയോഗിക്കാം. നാലുമാസത്തിനകം വിളവെടുക്കാം.

അട്ടപ്പാടിയില്‍ വാണീജ്യഅടിസ്ഥാനത്തിലും, തൃശൂരിലും, ആലപ്പുഴയിലുമൊക്കെ പരീക്ഷണഅടിസ്ഥാനത്തിലും, ഇവ നേരത്തെ വിളവെടുത്തിട്ടുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ , മലയാളിയുടെ അടുക്കളത്തോട്ടത്തിലെ പ്രധാനിയായി ഉള്ളി–സാവാള തു‌‌ടങ്ങിയവ മാറിയേക്കാമെന്നാണ് വിലയിരുത്തല്‍