'കേരളത്തെ വേസ്റ്റ് ആക്കല്ലേ'; മലയാളികളോട് അപേക്ഷയുമായി വിദേശി

പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയരുതെന്ന് മലയാളികളോട് അപേക്ഷിച്ച് ഒരു അമേരിക്കന്‍ വ്ലോഗര്‍. കഴിഞ്ഞ രണ്ടു മാസമായി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നിക്കൊളായ് തോമാസ്ചുക്ക് ആണ് മാലിന്യം വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കാന്‍ മലയാളികളോട് അഭ്യര്‍ഥിക്കുന്നത്. മറ്റെല്ലാകാര്യങ്ങളിലും കേരളം മനോഹരവും മാതൃകയും ആണെന്ന് നിക്കോ പറയുന്നു.

എന്തിനാണ് മാലിന്യങ്ങള്‍ പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്നതെന്നാണ് നിക്കോയുടെ ചോദ്യം. ഇത്രയും മനോഹരമായ നാടിനെ ഇങ്ങനെ നശിപ്പിക്കരുതെന്നും ഈ വ്ലോഗര്‍ അഭ്യര്‍ഥിക്കുന്നു. മാലിന്യം വലിച്ചെറിയരുതെന്ന് അഭ്യര്‍ഥിക്കുന്ന നിക്കോയുടെ വ്ലോഗുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സ്വയം പെറുക്കി മാതൃകായകുന്നു നിക്കോ.

പത്തു രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിക്കോ കേരളത്തിലേക്കെത്തിയത്. കേരളത്തിന്‍റെ ആതിഥ്യമര്യാദയും ഭക്ഷണവും ഈ അമേരിക്കക്കാരന്‍റെ മനസ് കീഴടക്കി കഴിഞ്ഞുദുബായില്‍ പരിചയപ്പെട്ട മലയാളി സുഹൃത്താണ് നിക്കോയോട് കേരളത്തെ കുറിച്ച് പറഞ്ഞത്. ഓരോ സ്ഥലങ്ങളില്‍ പോകുന്പോഴും ഒന്നു മാത്രമേ നിക്കോയ്ക്ക് പറയാനുള്ളൂ..