പരിമിതികളെ മറികടന്നത് കയ്യടക്കം കൊണ്ട്; അമ്പരിപ്പിച്ച് കുഞ്ഞു ജാലവിദ്യക്കാർ; കയ്യടി

വൈകല്യങ്ങള്‍ക്ക് പിടികൊടുക്കാത്തൊരു കണ്‍കെട്ട് വിദ്യയാണിനി. പരിമിതികളെ കയ്യടക്കംകൊണ്ട് മറികടക്കാനുള്ള ശ്രമം. ലോകഭിന്നശേഷി ദിനത്തില്‍ കൊല്ലം കടയ്ക്കല്‍ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ കണ്ട കൊച്ചു മെജീഷ്യന്‍മാരുടെ കുഞ്ഞു ജാലവിദ്യയിലേക്ക്. 

മായാജാലമൊന്നുമറിയാത്ത മനസുകള്‍, മജീഷ്യന്മാരുടെ വേഷമണിഞ്ഞപ്പോള്‍ സദസ് കയ്യടിച്ചു. ആറുമാസം കൊണ്ട് പഠിച്ച ജാലവിദ്യകളാണ്. അവര്‍ നാലുപേര്‍...അശ്വിന്‍ ഷിബു, യാസിന്‍, ഷെമീര്‍, അമാന്‍. ഓട്ടിസവും ബുദ്ധിപരമായ വെല്ലുവിളികളും അല്‍പനേരം കാണാമറയാത്തായി... 

എയ്ഡഡ് സ്കൂള്‍ അധ്യാപകനും മാന്ത്രികനുമായി ഷാ‍ജു കടയ്ക്കലാണ് മായാജാലത്തിന്റെ വാതിലുകള്‍ തുറക്കാന്‍ കുട്ടികളെ സഹായിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി മൈന്‍ഡ് പവര്‍ എന്നൊരു പദ്ധതി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഷാജു കടയ്ക്കല്‍.