മുതുകാടിന്‍റെ മാജിക്ക് അക്കാദമിക്ക് ഇന്ന് രജതജൂബിലി; ഇനിയും ലക്ഷ്യങ്ങളേറെ

മായാജാലത്തെ ജനകീയമാക്കിയ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക്ക് അക്കാദമിക്ക് ഇന്ന് രജതജൂബിലി. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ ആശീര്‍വാദത്തോടെ തുടങ്ങിയ ഏഷ്യയിലെ ആദ്യ മാജിക് പഠന കേന്ദ്രത്തില്‍ ആയിരത്തോളം പേരാണ് ഇന്ദ്രജാലം  പടിച്ചിറങ്ങിയത്.  ലഹരിയുള്‍പ്പടെ തിന്‍മക്കെതിരെ മാജിക്കിലൂടെ ബോധവത്കരണം നടത്തിയിട്ടുള്ള ഗോപിനാഥ് മുതുകാടിന്‍റെ ഇനിയുള്ള ലക്ഷ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുള്ള  യൂണിവേഴ്സല്‍ മാജിക് സെന്‍ററാണ് ഇരുപത്തിയഞ്ചുവര്‍ഷത്തിനപ്പുറം മാജിക്ക് പഠിപ്പിക്കാന്‍ തുടങ്ങിയ അക്കാദമി മുറ്റത്ത് ഇന്നും ഗോപിനാഥ് മുതുകാടുണ്ട്.

അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ മാജിക്കിന്‍റെ പൊടിക്കൈകള്‍ ഉപയോഗിച്ചിരുന്ന കാലം. ഇന്ദ്രജാലം ഒരു കലയാണെന്നും അതിന് ശാസ്ത്രമുണ്ടെന്നുമാണ് മുതുകാട് പഠിപ്പിച്ചത്.  ഇന്നും പുതിയ മാജിക്കുമായി വേദിയിലേക്കെത്തുമ്പോഴുള്ള പിരിമുറുക്കം  മുതുകാട് മറച്ചുവെയ്ക്കുന്നില്ല .നടന്‍ തിക്കുറിയും  ഒ.എന്‍.വിയുമൊക്കെ അനുഗ്രഹിച്ചിട്ടുള്ള മാജിക്ക് അക്കാദിയുടെ ശിഷ്യസമ്പത്ത് വലുതാണ്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ജയറാം, മുന്‍മന്ത്രി എം.കെ.മുനീര്‍,മുന്‍ചീഫ് സെക്രട്ടറി ലിസി ജേക്കബ് എന്നിവര്‍ അക്കാദമിയുടെ ശിഷ്യരാണ് ലോകത്ത് ആദ്യമായി മാജിക്കിന് ഒരു സര്‍വകലാശാലയുടെ അംഗീകാരം കിട്ടിയതും മാജിക് അക്കാദമിയുടെ കോഴ്സുകള്‍ക്കാണ്. തെരുവ് കലാകാരന്‍മാരുടെ പുനരധിവാസത്തിനായി  മാജിക് പ്ലാനറ്റ് അക്കാദമിയുടെ സാമൂഹിത പ്രതിബന്ധതയുടെ നേര്‍ക്കാഴ്ചയാണ്.