കണ്ടതും കാണാത്തതുമായ ജാല വിദ്യകള്‍; കൊല്ലത്ത് 'മായാമാന്ത്രികം'

വിസ്മയങ്ങളുടെ വിരുന്നൊരുക്കിയ ദേശീയ മാജിക് ഫെസ്റ്റിന് സമാപനം. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന മാജിക് ഫെസ്റ്റിവല്ലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം മജീഷ്യന്‍മാരാണ് പങ്കെടുത്തത്. 

മണ്ണില്‍ കുഴിച്ചിട്ടുന്ന മാങ്ങാണ്ടി നിമിഷം നേരം കൊണ്ട് വളര്‍ന്ന് കായ്ക്കുന്നു. ഏറെ ജനപ്രീയമായിരുന്ന ചെപ്പും പന്തും വിദ്യ. അങ്ങിനെ അങ്ങിനെ നാം കണ്ടതും കാണാത്തതുമായ ഒരുപാട് ജാല വിദ്യകള്‍.

കൊല്ലം മജീഷ്യന്‍സ് അസോസിയേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് രണ്ടു ദിവസം നീണ്ടു നിന്ന മാജിക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. മായാമാത്രികം എന്ന് പേരിട്ടിരുന്ന ഫെസ്റ്റിവല്ലില്‍ വിവിധ വിഭാഗത്തിലുള്ള മാജിക് മല്‍സരങ്ങളും നടന്നു.