'ആദ്യവിദ്യാലയ'ത്തിന് മാന്ത്രിക സപ്ർശം; കയ്യടി നേടി മുതുകാട്

പി.ഭാസ്കരന്റെ ആദ്യവിദ്യാലയം എന്ന കവിതയുടെ പശ്ചാത്തലത്തില്‍ പുതിയ മാജിക്കുമായി ഗോപിനാഥ് മുതുകാട്. അറിവിന്റെ ബാലപാഠങ്ങള്‍ നല്‍കിയ അധ്യാപകര്‍ക്കുള്ള ആദരമാണ് ആദ്യ വിദ്യാലയം മാജിക്. തന്റെ കയ്യിലുള്ള പുസ്തകത്തിലെ ഏതെങ്കിലും ഒരു പേജ് നമ്പര്‍, ആ പേജിലെ ആദ്യവാക്ക്. തന്റെ കയ്യിലെ ചിത്രങ്ങളില്‍ നിന്നൊരു ചിത്രം, കാണികള്‍ എഴുതിയിട്ട തുണ്ടുകളിലെ ലോകനേതാക്കന്‍മാരില്‍ നിന്ന് ഒരാള്‍. 

പി.ഭാസ്കരന്റെ കവിതയിലെ വരികള്‍ പശ്ചാത്തലമാക്കി തന്റെ ആദ്യവിദ്യാലയത്തെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ വേദിയില്‍ കാണിച്ചു. തന്റെ ഗുരുനാഥന്‍മാരെ വേദിയില്‍ ആദരിക്കുകയും ചെയ്തു മുതുകാട്. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കായി എസ്.സി.ഇ.ആര്‍.ടിയും യുണീസേഫും ചേര്‍ന്ന് നടത്തിയ പരിശീലനപരിപാടിയായിരുന്നു വേദി.