കുടുംബം നോക്കാൻ കേരളത്തിൽ; 70 ലക്ഷത്തിന്റെ ഭാഗ്യം പശ്ചിമ ബംഗാളുകാരന്

ഗൾഫിലേക്ക് ജോലി തേടി എത്തുന്ന മലയാളികളെ അവിടെ ഭാഗ്യദേവത കടാക്ഷിക്കുന്ന സംഭവങ്ങൾ പതിവാണ്. ഇപ്പോഴിതാ കുടുംബം നോക്കാൻ കേരളത്തിലെത്തിയ ഇതരസംസ്ഥാന െതാഴിലാളിയെ കാത്തിരുന്നതും കേരള ലോട്ടറിയുടെ മഹാഭാഗ്യം. സംസ്ഥാന സർക്കാരിന്റെ പൗർണമി ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയാണ് പശ്ചിമബംഗാൾ സ്വദേശിക്ക് ലഭിച്ചത്.

‌കാരൂർക്കടവിന് സമീപമുള്ള എം.എ.ഹൽവ കടയിലെ ജോലിക്കാരൻ പശ്ചിമബംഗാൾ നക്സൽബാരി മണിഗ്രാം സ്വദേശി ശുഭാൻ ബർമനെയാണ് (29) ഭാഗ്യ ദേവത കടാക്ഷിച്ചത്.വൈ.കെ ലോട്ടറി ഏജൻസിയിൽ നിന്നും ഇടക്കുളങ്ങരയിലെ ചില്ലറ വിൽപനക്കാരൻ ജയൻ വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം.  അടിച്ച ലോട്ടറി എസ്ബിഐ മാർക്കറ്റ് ശാഖയിൽ ഏൽപ്പിച്ചു. ഭാര്യ: മുൻമുൻ. മക്കൾ: അങ്കിത്, രാധിക.