വാഹനമോടിക്കവെ ഗിയർ മാറ്റി പെൺകുട്ടികൾ; 'തമാശ' കാര്യമായി; ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി.  സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 

ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ സോഷ്യല്‍‌ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. 

വിഡിയോക്ക് പിന്നാലെ ഷാജിക്ക് നോട്ടീസ് അയച്ചെന്നും ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.