ആലപ്പുഴയിൽ കുടിവെള്ളം മുട്ടിയത് സർക്കാർ അറിഞ്ഞോ: ആഞ്ഞടിച്ച് ചെന്നിത്തല

ആലപ്പുഴയിലെ കുടിവെളളപ്രശ്നത്തിന് ശ്വാശ്വത പരിഹാരമായി നിരന്തരം പൊട്ടുന്ന പൈപ്പുകള്‍ പൂര്‍ണമായി മാറ്റാന്‍ ഉന്നതയോഗത്തില്‍ തീരുമാനം. പുതിയ പൈപ്പുകള്‍ റോഡുകള്‍ക്ക് പരമാവധി പ്രശ്നം കുറച്ചിടാനും റോഡുകള്‍ക്കുണ്ടാകുന്ന ചെലവ് ജലഅതോറിറ്റി വഹിക്കാനും തീരുമാനമായി. മൂന്ന് മാസത്തിനകം പൈപ്പു മാറ്റി സ്ഥാപിക്കും. പുതിയ രീതിയില്‍ പൈപ്പിടുന്നതിനെപ്പറ്റി ആലോചിച്ചെങ്കിലും കാലതാമസവും സര്‍ക്കാരിന് അധികബാധ്യതയും ഉണ്ടാകുമെന്ന് കണ്ടതോടെയാണ് നിലവിലെ അതേ പാതയില്‍ തന്നെ പൈപ്പ് ഇടാന്‍ തീരുമാനിച്ചത്. 13 ദിവസമായി ആലപ്പുഴയില്‍ കുടിവെള്ളമില്ലെന്ന് സര്‍ക്കാര്‍ അറിഞ്ഞോ എന്ന് പ്രതിപക്ഷനേതാവ് നിയമസഭയില്‍ ചോദിച്ചു .സംഭവത്തിൽ  സർക്കാർ വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്ക്കെതിരെ നടപടി വേണെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കുടിവെളള പ്രശ്നം പരിഹരിക്കാന്് നടപടി തുടരുകയാണെന്് മന്ത്രി കെ. കൃഷ്ണന് കുട്ടി മറുപടി നല്കി.