കൊല്ലം കുടുക്കത്തുപാറ മാലിന്യമുക്തമാക്കാനുള്ള ശ്രമവുമായി വനംവകുപ്പ്

കൊല്ലം കുടുക്കത്തുപാറ മാലിന്യമുക്തമാക്കാനുള്ള ശ്രമവുമായി വനംവകുപ്പ്. ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി മലയാള മനോരമ നല്ലപാഠം കുട്ടികളും നാട്ടുകാരും. കടുക്കത്തുപാറയില്‍ മാലിന്യം ഉപേക്ഷിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ചല്‍ ആനക്കുളത്തുള്ള കുടുക്കത്തുപാറ ജില്ലയിലെ പ്രധാനപ്പെട്ടൊരു ഇക്കോടൂറിസം കേന്ദ്രമാണ്. വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിെലത്തുവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വലിച്ചെറിയും. ഇതേ തുടര്‍ന്നാണ് പ്രദേശം മാലിന്യ മുക്തമാക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. പിന്തുണയുമായി ആനക്കുളം ഗവ.യുപി സ്കൂളിലെ മലയാള മനോരമ നല്ലപാഠം കുട്ടികളും നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരുമെത്തി. വനത്തിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.