ഇരുവൃക്കകളും തകരാറിൽ; ശാലുവിന് വേണം സുമനസ്സുകളുടെ സഹായം

ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടുന്നു. കൊച്ചി വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി ശാലു കഴി‍ഞ്ഞ മൂന്നുവര്‍ഷമായി ഡയാലിസിസിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 

ശാലുവിന് വയസ് 35. ഭര്‍ത്താവ് രജീഷ് ഒാട്ടോ തൊഴിലാളിയാണ്. ഒന്നിലും ഏഴിലും പഠിക്കുന്ന രണ്ടുമക്കളുണ്ട് ഇവര്‍ക്ക് . വീട്ടുചെലവും കുട്ടികളുടെ പഠനവും മുന്നോട്ടുപോയിരുന്നത് രജീഷിന്റെ ഒറ്റവരുമാനത്തിലാണ്. രോഗം പിടിമുറുക്കിയതോടെ ശാലുവിന്റെ ചികില്‍സയ്ക്കായി ബുദ്ധിമുട്ടിയ കുടുംബത്തിന് താങ്ങായത് ബന്ധുക്കളും നാട്ടുകാരുമാണ്. കുട്ടികളുടെ പഠനം സ്കൂള്‍ അധികൃതര്‍ സൗജന്യമാക്കി. അത്രയും ആശ്വാസം. പക്ഷെ 

എട്ട് ലക്ഷത്തോളം രൂപ ശാലുവിന്‍റെ ശസ്ത്രക്രിയയ്ക്കുവേണ്ടി മാത്രം കണ്ടെത്തേണ്ടതുണ്ട് . ഡയാലിസിസിനും മരുന്നിനുമായി ആഴ്ചയില്‍ 4500 രൂപയിലേറെയാണ് ചെലവ്. 

വായ്പ തിരിച്ചടവ് മുടങ്ങിയ വീട്ടിലിരുന്ന് ഇതിനപ്പുറം എങ്ങനെയാണ് ഈ കുടുംബം മനസ്സുതുറക്കുക. വൃക്കമാറ്റിവയ്ക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും ഈ മുഖങ്ങളില്‍ നിസ്സഹായതയാണ്. യൂണിയന്‍ ബാങ്കിന്‍റെ മാലിപ്പുറം ശാഖയിലെ ശാലുവിന്റെ പേരിലുള്ള അക്കൗണ്ടില്‍ സഹായമെത്തിക്കാം.

ശാലു രജീഷ്

Ac/No - 343202010025696 

യൂണിയന്‍ ബാങ്ക്, മാലിപ്പുറം ശാഖ

IFSC -  UBIN0534323