കൊട്ടിക്കലാശത്തിനിടെ കോന്നിയുടെ കണ്ണിലുടക്കിയ പത്താം ക്ലാസുകാരി; ചിത്രം വൈറൽ

ചിത്രങ്ങള്‍:മഹേഷ് ചക്കൂളം

തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഇൗ നിമിഷം വരെ സജീവമായിരുന്നു കോന്നി മണ്ഡലം. അവസാന നിമിഷം മുൻ കോന്നി എംഎൽഎയും ഇപ്പോൾ എംപിയുമായ അടൂര്‍ പ്രകാശിന്റ അസാന്നിധ്യം യുഡിഎഫും ജനങ്ങളും ചർച്ചചെയ്യുകയാണ്. എന്നാൽ അതേ സമയം സമൂഹമാധ്യമങ്ങളിൽ ഒരു താരമെത്തിയിരിക്കുകയാണ്. കോന്നിയിലെ കൊട്ടിക്കലാശത്തില്‍ യുഡിഎഫ് പടയ്ക്ക്  മുന്നിൽ നൃത്തം ചെയ്ത് മാധ്യമങ്ങളുടെ കണ്ണിലുടക്കിയത് ഒരു പെൺകുട്ടിയാണ്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ഉള്ളപ്പോഴാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റ വാഹനത്തില്‍ ദേവിക എന്ന പത്താം ക്ലാസുകാരി എത്തിയത്. 

കൊച്ചുമിടുക്കിയുടെ ആവേശത്തിൽ യുഡിഎഫ് ക്യാംപും ആവേശത്തിലായി. എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡിന്റ് വിനോദിന്റ മകളാണ് ദേവിക. അച്ഛനൊപ്പം കൊട്ടിക്കലാശം കാണാന്‍ എത്തിയ ദേവിക യുഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ കയറിയതോടെയാണ് താരമായത്.