നായ്ക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വെട്ടിത്തിരിച്ച ബൈക്കിൽ ബസിടിച്ചു; വിദ്യാർഥി മരിച്ചു

അർധരാത്രി പിന്നാലെ ഓടിയെത്തിയ നായ്ക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വെട്ടിത്തിരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു കോളജ് വിദ്യാർഥി മരിച്ചു. ഞാണ്ടൂർക്കോണം ആളിയിൽതറട്ട ശാരദ വിലാസത്തിൽ വിമുക്തഭടൻ ഹേമന്ദ്കുമാറിന്റെയും സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ ജീവനക്കാരി വിജയകുമാരിയുടെയും മകൻ ഹവിന്ദ്കുമാർ (21) ആണ് മരിച്ചത്.

മാർ ഇവാനിയോസ് കോളജിലെ മൂന്നാം വർഷ ടൂറിസം ബിരുദ വിദ്യാർഥിയാണ് . എംസി റോഡിൽ മണ്ണന്തല മരുതൂരിനു സമീപമായിരുന്നു അപകടം. കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കു ശേഷം രാത്രി സുഹൃത്തിനൊപ്പം മടങ്ങിവരികയായിരുന്നു. സുഹൃത്തിനെ വീട്ടിലാക്കി സ്വന്തം വീട്ടിലേക്കു പോകവെയാണ് അപകടം. ഹേമയാണു സഹോദരി.