ചാലിയാറിലെ മണൽ വാരണം; നിയമം ലംഘിച്ച് കോൺഗ്രസിന്റെ മണൽ വാരൽ സമരം

പ്രളയത്തിൽ കരകവിഞ്ഞ ചാലിയാറിലെ മണൽ വാരണമെന്നാവശ്യവെട്ട് നിയമം ലംഘിച്ച് കോൺഗ്രസിന്റെ മണൽ വാരൽ സമരം. കോഴിക്കോട് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണൽ ഓഡിറ്റിങ് നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചാലിയാറിൽ മുങ്ങി താഴ്ന്ന് മണൽ വാരിയാണ് സിദ്ദീഖ് ഉദ്ഘാടനം നടത്തിയത്. പ്രളയത്തില്‍ ചാലിയാർ തീരത്ത് രണ്ടാൾ ഉയരത്തിൽ വെള്ളം കയറിയതിന് കാരണം ഈ മണലും ചെളിയുമാണെന്നാണ് കോൺഗ്രസ് നിലപാട്. മണൽ വാരി നിയമ ലംഘനം നടത്തിയ സിദ്ദീഖും നേതാക്കളും നീന്തി തോണിയിൽ കയറി കരയിലെത്തി. വർഷങ്ങൾക്ക് മുൻപ് ചാലിയാറിലെ മണൽവാരൽ നിരോധിച്ചതിനാൽ പൊലീസ് കേസും എടുത്തു.

ചാലിയാറിലെ മണൽവാരണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷനും സർക്കാരിലേക്ക് ശുപാർശ നൽകിയിരുന്നു.