നിറഞ്ഞൊഴുകുന്നത് മാലിന്യവും പുഴുക്കളും; മാലിന്യവാഹിനിയായി കൈതപ്പുഴക്കായൽ

പരന്നൊഴുകുന്ന മാലിന്യവും പുഴുക്കളും നിറഞ്ഞ് കൊച്ചിയിലെ കൈതപ്പുഴക്കായല്‍. ഒരു കാലത്ത് തെളിനീരൊഴുകിയിരുന്ന കായലില്‍ ഇന്ന് അറവ് മാലിന്യമടക്കം നിറഞ്ഞൊഴുകുന്ന കാഴ്ചയാണ്. കായലില്‍ ഉപജീവനം തേടുന്നവര്‍ തീര്‍ത്തും ദുരിതത്തിലും. കൊച്ചി ചേപ്പനം കൈത്തപ്പുഴ കായല്‍ മല്‍സ്യ സമ്പത്തിന്റെ കേന്ദ്രമാണ്. നിരവധി മല്‍സ്യത്തൊഴിലാളികളാണ് ഈ കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. എന്നാല്‍ കുറച്ചുകാലമായി  ഈ കായലില്‍ വഞ്ചിയിറക്കാനോ വലയെറിയാനോ സാധിക്കുന്നില്ല.അതിന്റെ കാരണം രോഷത്തോടെ പറയുന്നു മല്‍സ്യത്തൊഴിലാളിയായ സജീവന്‍.

സജീവന്‍ പറഞ്ഞതിലും കഷ്ടമാണ് ഈ കായലിന്റെ ഇപ്പോഴത്തെ അവസ്ഥ. കണ്ടാലറയ്ക്കുന്ന മാലിന്യം നിറഞ്ഞൊഴുകുന്നു... ഏറയും അറവ് മാലിന്യം...ഇത് ഒഴുകി തീരത്തോട് അടുക്കുന്നത് കാത്തിരിക്കുയാണ് തെരുവ് നായ്ക്കള്‍. വെള്ളത്തില്‍ പുഴുക്കള്‍ നിറഞ്ഞിരിക്കുന്നു.. ദുര്‍ഗന്ധമാണ്   ഇവിടമാകെ .മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ. 'ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്'  എന്ന് എഴുതിവച്ചിരിക്കുന്ന ഈ ബോര്‍ഡ് മാത്രമാണ് കുംമ്പളം പഞ്ചായത്തിന്റെ സംഭാവന

ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒരു സി.സി.ടി.വി ക്യമാറപോലും ഈ പരിസരത്ത് എവിടെയും ഇല്ല. കായല്‍ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഇവിടെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ദുര്‍ഗന്ധം കാരണം ഒരാളും ഇവിടെ ഇരിക്കില്ല ജലജന്യരോഗങ്ങളും പരക്കുന്നു. പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ തുറന്ന പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മല്‍സ്യത്തൊഴിലാളികള്‍