മനസിന്റെ വിവിധ അവസ്ഥകൾ ചിത്രങ്ങളായി; വ്യത്യസ്ത പ്രമേയവുമായി പ്രദർശനം

മനസിന്റെ വിവിധ അവസ്ഥകള്‍ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയാണ് കോഴിക്കോട് കല്ലായി സ്വദേശി സോണിയാ വിജയകുമാര്‍. ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട്ട് ഗാലറിയിലാണ് സോണിയയുടെ 

സന്തോഷം,  സങ്കടം,  സംഘര്‍ഷം  മനസിന്റെ വിവിധ അവസ്ഥകളാണ് വരയുടെ പ്രമേയം. 30 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്.ഇതിനൊപ്പം യാത്രയില്‍ കണ്ടുമറന്നതും പോകാനാഗ്രഹിക്കുന്നതുമായ സ്ഥലങ്ങള്‍ ചിത്രങ്ങളില്‍ നിറയുന്നു.ഏറെയും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നവ

ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ സോണിയയുടെ നാലാമത്തെ ചിത്ര പ്രദര്‍ശമാണിത് . കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.