പഞ്ചകന്യകമാര്‍ക്ക് കരിങ്കല്ലില്‍ കാവ്യഭംഗി; 48 ശിൽപങ്ങൾ ക്യാംപസിൽ

മഹാഭാരതം , രാമായണം തുടങ്ങി പുരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ കൂറ്റന്‍ കരിങ്കല്ലുകളിലാണ് ശില്‍പങ്ങളായത്. പതിനഞ്ചു അടിയിലധികം വരെ ഉയരമുളളതാണ് ഒാരോ ശില്‍പങ്ങളും. മൂന്നു മലയാളികളും ജമ്മുകശ്മീര്‍, ഒ‍ഡീഷ, പഞ്ചാബ്, കര്‍ണാടക , തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരും ഉള്‍പ്പെടെ പത്തുശില്‍പികള്‍ അഹല്യ ക്യാംപസിലെ ഹെറിറ്റേജ‍് വില്ലേജിന്റെ ശില്‍പകലാ ക്യാംപിന്റെ ഭാഗമായി. യന്ത്രസഹായത്തോടെയുളള ശില്‍പനിര്‍മാണം പരിചയിക്കാനും വിവിധ സംസ്ഥാനങ്ങളിലെ രീതികള്‍ മനസിലാക്കാനുളള അവസരം കൂടിയായിരുന്നു ഇത്.

     സീതയുടെ ജനനം, അഗ്നിശുദ്ധി, ശാപമോക്ഷം, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തുടങ്ങി വ്യത്യസ്തമായ കഥാപാത്രങ്ങളും അതിന്റെ സന്ദര്‍ഭങ്ങളുമാണ് കരിങ്കല്ലില്‍ കൊത്തിയെടുത്തത്.ചിലപ്പതികാരത്തിലെ കണ്ണകിയും മഹാഭാരതത്തിലെ സത്യവാന്‍ സാവിത്രി കഥാപാത്രങ്ങളും നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്നു. ഇതിനോടകം 48 ശില്‍പങ്ങളാണ് ക്യാംപസിലെ പത്തേക്കറിലധികം വിസ്തൃതിയുളള ശില്‍പോദ്യാനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.