ഉത്രാട സദ്യ ഉണ്ട് വാനരന്മാർ; ഇത് നൂറ്റാണ്ടുകളുടെ ചരിത്രം; ഐതീഹ്യം

വാനരന്‍മാര്‍ക്ക് ഇത്തവണയും ഓണസദ്യയൊരുക്കി കൊല്ലം ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. തൂശനിലയില്‍ വിഭവ സമൃദ്ധമായ ഉത്രാട സദ്യയുണ്ട വാനരന്മാര്‍ക്ക് ഇന്ന് തിരുവോണ സദ്യയും വിളമ്പും. രാമ രാവണ യുദ്ധത്തിനായി ലങ്കയിലേക്കുള്ള യാത്ര മധ്യേ വാനരസേന ശാസ്താംകോട്ട ക്ഷേത്രത്തില്‍ തങ്ങിയെന്നാണ് ഐതീഹ്യം.

തൂശനിലയിട്ട് വിഭവങ്ങളോരോന്നായി വിളമ്പിയപ്പോള്‍ മരത്തിന്റെയും മതിലിന്റെയുമൊക്കെ മുകളിലിരുന്നു വാനരന്മാര്‍ എല്ലാം ശ്രദ്ധയോടെ നോക്കി കണ്ടു. ചോറു വിളമ്പി എന്നു ഉറ്റപ്പാക്കിയ ശേഷം ഓരോരുത്തരായി എത്തി സദ്യ കഴിച്ചു.

ശാസ്താംകോട്ട ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന ഈ സദ്യയൂട്ടിന് ഒരു ഐതീഹ്യമുണ്ട്. വാനരന്‍മാര്‍ സദ്യ കഴിക്കുന്നത് കാണാന്‍ ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്താറുണ്ട്.