വരയില്‍ വിരുന്നൊരുക്കി ബി.ഡി.ദത്തന്റെ ചിത്രപ്രദര്‍ശനം

വരയെ സ്നേഹിക്കുന്നവര്‍ക്ക് വിരുന്നൊരുക്കി ചിത്രകാരന്‍ ബി.ഡി.ദത്തന്റെ ചിത്രപ്രദര്‍ശനം. കൊച്ചി ദര്‍ബാള്‍ ഹാളിലാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. പ്രദര്‍ശനം ഹൈക്കോടതി  ജസ്റ്റിസ് എ.എം.ഷഫീഖ് ഉദ്ഘാടനം ചെയ്തു

ബി.ഡി.ദത്തന്റ ആന്റ് ഹിസ് ഡിസ്റ്റിന്റ് സ്റ്റൈല്‍ എന്ന പേരില്‍ ഒരുക്കിയതാണ്  വ്യത്യസ്തമായ ഈ ചിത്രങ്ങള്‍. ഇതുവരെ കാണാത്ത വരകളും ചായക്കൂട്ടുകളും ഇവിടെ ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നു.

ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് എ.എം.ഷഫീഖ് എല്ലാ ചിത്രങ്ങളും നടന്നുകണ്ടു..വരകള്‍ എവിടെ കണ്ടാലും ആര് വരച്ചാലും പ്രോല്‍സാഹിപ്പിക്കണം എന്ന് ജസ്റ്റിസ്.

ഉദ്ഘാടനചടങ്ങില്‍ പ്രഫസര്‍ എം.കെ.സാനു അധ്യക്ഷനായി. കേരളാ ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ക്യുറേറ്റര്‍ എം.എല്‍.ജോണി എന്നിവരും ചിത്രപ്രദര്‍ശനത്തിന് ആശംസകളുമായി എത്തി