170 വാഹനങ്ങൾ പാർക്കിങിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഉടമസ്ഥരെത്തിയില്ലെങ്കിൽ ലേലം

തിരുവനന്തപുരം റയില്‍വേ ഡിവിഷന്റ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 170 വാഹനങ്ങള്‍. ഇതിലേറെയും മോഷ്ടിക്കപ്പെട്ടതോ കേസുകളില്‍പെട്ടതോടെ ആണെന്നാണ് ആര്‍.പി.എഫിെന്റ വിലയിരുത്തല്‍. ഉടമസ്ഥരെത്തിയില്ലെങ്കില്‍ വാഹനങ്ങള്‍ ലേലം ചെയ്യാനാണ് റയില്‍വേയുടെ തീരുമാനം.  

ഒാപ്പറേഷന്‍ നമ്പര്‍ പ്ലേറ്റ് എന്ന പേരില്‍ ഡിവിഷന് കീഴിലെ 21 സ്റ്റേഷനുകളില്‍  ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് മൂന്നു കാറുകളടക്കം 170 വാഹനങ്ങള്‍ കണ്ടെടുത്തത്. ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത് കൊല്ലത്താണ്. 22 എണ്ണം.കോട്ടയത്ത് 19ഉം നാഗര്‍കോവിലില്‍ 18ഉം തിരുവനന്തപുരത്ത് പതിനാറും വാഹനങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി അവകാശികളില്ലാതെ കിടക്കുന്നു. ഒന്നുകില്‍ മോഷ്ടിക്കപ്പെട്ടവ, അല്ലെങ്കില്‍ കേസുകളില്‍പെട്ടവ. ഒളിപ്പിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ത ള്ളുന്നതെന്നാണ് നിഗമനം. ഇത്തരം വാഹനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു പരിശോധന 

കേസുകളില്‍ ഉള്‍പ്പെട്ടതാണോയെന്നറിയാന്‍ റജിസ്റ്റര്‍ നമ്പറുകള്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് കൈമാറും. വാഹനങ്ങള്‍ക്ക് അവകാശികളുണ്ടെങ്കില്‍ അസല്‍ രേഖകളുമായി ആര്‍.പി.എഫിനെ സമീപിക്കാം. വാഹനം മോഷണം പോയവര്‍ക്ക് ആര്‍ പി.എഫിന്റ 182 എന്ന ഹെല്‍പ് ലൈന്‍ വിളിച്ച് വിവരങ്ങള്‍ ചോദിക്കാം.