ട്രാക്കും ഹീറ്റ്സും റെഡി; ഇനി ആറാം നാൾ പുന്നമടയിൽ ജലമേള

അറുപത്തിയേഴാമത് നെഹ്റുട്രോഫി ജലമേളയുടെ ട്രാക്കും ഹീറ്റ്സുമായി. ഇരുപത് ചുണ്ടന്‍വള്ളങ്ങളാണ് മല്‍സരത്തിനുള്ളത്. മേളയുടെ ഒദ്യോഗിക മുദ്രാഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഈമാസം പത്തിനാണ് ആലപ്പുഴ പുന്നമടയില്‍ ജലമേള

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ജോസി ആലപ്പുഴയാണ് സംഗീതം പകര്‍ന്നത്. സച്ചിന്‍ വാരിയര്‍ ഗാനം അക്ഷരാര്‍ത്ഥത്തില്‍ ആവേശമാക്കുന്നു

കുട്ടനാടന്‍ താറാവാണ് ഇത്തവണത്തെ വിജയചിഹ്നം. ട്രാക്കുകളുടെയും ഹീറ്റ്സിന്റെയും നറുക്കെടുപ്പ് പൂര്‍ത്തിയായി. ആദ്യ മൂന്നുഹീറ്റ്സില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മൂന്നുചുണ്ടന്‍ വള്ളങ്ങള്‍ വീതം മല്‍സരിക്കും. തൊട്ടുപിന്നാലെ പതിനൊന്ന് വള്ളങ്ങള്‍ അല്ലാതെയും മല്‍സരിക്കും. ഓണ്‍ലെനിലൂടെയാണ് ഇത്തവണ ടിക്കറ്റ് വില്‍പനയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നത്